‘ഡിസൈനേഴ്സ് ആറ്റിക്’; ഇത് ചുമരില്‍ പതിഞ്ഞ ചരിത്രം

തിരുവനന്തപുരം: ചുമരുകള്‍ക്ക് പറയാനുണ്ട്, മലയാള സിനിമയുടെ ചരിത്രം. അതില്‍ ഡിസൈനിങ്ങിന്‍െറ പരിമിതികളും വളര്‍ച്ചയുമുണ്ട്. അച്ചടി വളര്‍ച്ചയുടെ അടയാളങ്ങളുണ്ട്. കേരളത്തിന്‍െറ ചുമരില്‍ നിന്ന് പറിച്ചെടുത്ത മലയാള സിനിമയുടെ ചരിത്രമാണ് ഡിസൈനേഴ്സ് ആറ്റിക് എന്ന പേരില്‍ ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ച പ്രദര്‍ശനം.

മലയാളസിനിമയുടെ മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലന്‍ മുതല്‍ പുതിയ ചിത്രം കമ്മട്ടിപ്പാടം വരെയുള്ള പോസ്റ്ററുകള്‍, ഭരതന്‍ മുതല്‍ സി.എന്‍. കരുണാകരന്‍ വരെയുള്ളവരുടെ ഡിസൈനുകള്‍, നാന ഉള്‍പ്പടെയുള്ള സിനിമാ പ്രസിദ്ധീകരണങ്ങളുടെ ആദ്യ പ്രതി മുതല്‍ കാലം മാറ്റിയെടുത്ത പുതിയ പതിപ്പുകള്‍ വരെ...

ഡിസൈനേഴ്സ് ആറ്റിക് പ്രദര്‍ശനം ചലച്ചിത്ര ലോകത്തെ പരസ്യപ്രചാരങ്ങള്‍ക്ക് ആദരവാകുന്നത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്ക്കാരത്തിന്‍്റെ പഴമയും പുതുമയും തമ്മിലുള്ള സമന്വയത്തിന്‍റെ പേരില്‍ക്കൂടിയാണ്. സംവിധായകന്‍ ലിജിന്‍ ജോസിന്‍്റെ ആശയത്തില്‍ വിരിഞ്ഞ പ്രദര്‍ശനം മലയാളികളുടെ പ്രിയ താരം കൂടി ജഗതി ശ്രീകുമാറും നടി ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകരായ ഐ.വി. ശശി, ലാല്‍ ജോസ്, പി.ടി. കുഞ്ഞുമുഹമ്മദ്, ടി.വി. ചന്ദ്രന്‍, സിബി മലയില്‍, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാസംവിധായകരായ രാധാകൃഷ്ണന്‍, നീതി കൊടുങ്ങല്ലൂര്‍, സാബു കൊളോണിയ, റോയ് പി തോമസ്, സാബു പ്രവദ, ഭട്ടതിരി എന്നിവരെ ആദരിച്ചു.

സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും മുഖാമുഖങ്ങളും ഇടകലര്‍ത്തിയുള്ള ദൃശ്യാവിഷ്ക്കാരം മൂന്നു സ്ക്രീനുകളിലായാണ് പ്രദര്‍ശിപ്പിക്കുന്നത്.

 

Tags:    
News Summary - diners atticks in iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.