കൊച്ചി: യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ നടന്മാരായ ദിലീപിനെയും സിദ്ധാര്‍ഥിനെയും മാധ്യമവിചാരണ നടത്തുകയാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ വീരാരാധനയുള്ളയാളായി ചിത്രീകരിക്കുന്നുമുണ്ട്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ജനാധിപത്യ മഹിള അസോസിയേഷന്‍, പുരോഗമന കലാസാഹിത്യ സംഘം, ഡി.വൈ.എഫ്്.ഐ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കമല്‍.
ചില പത്രങ്ങളും സാമൂഹിക മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ദിലീപിനും സിദ്ധാര്‍ഥിനുമെതിരെ വാര്‍ത്തകള്‍ നല്‍കുകയാണ്. എന്ത് തെളിവിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് മനസ്സിലാകുന്നില്ല. അവരെ മാനസിക സംഘര്‍ഷങ്ങളിലേക്ക് തള്ളിയിടുകയാണ് മാധ്യമങ്ങള്‍. അന്വേഷിക്കാന്‍ പൊലീസും പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറുമുണ്ടായിരിക്കെ കേസിനെ വഴിതിരിച്ചുവിടുന്നത് ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസ് ആകേണ്ട .
ക്രിമിനല്‍വത്കരണം ഫാഷനായി മാറുകയാണ്. ക്രിമിനലുകള്‍ക്ക് സമൂഹത്തില്‍ വീരപരിവേഷം ലഭിക്കുന്ന സാഹചര്യമുണ്ട്. അവര്‍ക്ക് കൊടുക്കുന്ന പ്രാധാന്യം പുതിയ തലമുറയെ കുറ്റവാളികളാകാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്ന് ചിന്തിക്കണം. ഇക്കാലത്ത് ആണ്‍കുട്ടികള്‍ എങ്ങനെ വഴിതെറ്റുന്നുവെന്ന് മാതാപിതാക്കളെ ബോധവത്കരിക്കേണ്ടതുണ്ട്. താരങ്ങളും ചലച്ചിത്രങ്ങള്‍ ഉണ്ടാക്കുന്നവരും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കമല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.