കോഴിക്കോട്: ഐ.വി. ശശിയുടെ മരണവാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പറഞ്ഞു. സിനിമയിൽ സംവിധായകെൻറ സാന്നിധ്യമെന്തെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ സംവിധായകനാണദ്ദേഹം. മധ്യവർഗ-വാണിജ്യ സിനിമകളിൽ പുതിയ ഭാവുകത്വം കൊണ്ടുവന്നു. താരസമ്പ്രദായങ്ങളെ ഉടച്ചുവാർത്തായിരുന്നു ആ പരീക്ഷണം. ഭാവുകത്വവും ജനപ്രിയതയുംകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ചു. ജ്യേഷ്ഠസഹോദരനായും ഗുരുസ്ഥാനീയനായുമാണ് അദ്ദേഹത്തെ കാണുന്നത്. ഞാനുൾെപ്പടെ പലരെയും സംവിധായകനാവാൻ േപ്രരിപ്പിച്ച വ്യക്തിയാണ്. അനാരോഗ്യമുള്ള സമയത്തും പുതുതായി ചെയ്യാനിരുന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹത്തിെൻറ ആലോചനയെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.