മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല -കമൽ

തിരുവനന്തപുരം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഡയറക്ടറുമായ കമൽ. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാർട്ടിയുടെയോ എൽ.ഡി.എഫിന്‍റെയോ ഭാഗത്തു നിന്ന് അത്തരം നിർദേശം ഉണ്ടായിട്ടില്ലെന്നും കമൽ വ്യക്തമാക്കി.

താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മാനസിക തയാറെടുപ്പിലല്ല. പുതിയ സിനിമ 'ആമി'യുടെ ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. ഇനി സിനിമയുടെ തിരക്കിലായിരിക്കും. സജീവ രാഷ്ട്രീയപ്രവർത്തകനല്ല. തന്‍റെ ജീവിതമാർഗം സിനിമയാണ്. സിനിമ ചെയ്യുകയാണ് തന്‍റെ പ്രഥമ ഉത്തരവാദിത്തമെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    
News Summary - director kamal say i am not a candidate of malappuram by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.