ന്യുഡൽഹി: വിജയ് സിനിമ മെർസലിനു നേരെ ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന അമർഷങ്ങെള വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മെർസൽ സിനിമയിൽ ഇടപ്പെട്ട് തമിഴ് അഭിമാനത്തെ പൈശാചിക വത്കരിക്കരുെതന്ന് രാഹുൽ ട്വീറ്റ് ചെയ്തു. മോദിയുെട നോട്ട് അസാധുവാക്കൽ നടപടിെയ ഒാർമിപ്പിക്കും വിധമായിരുന്നു രാഹുലിെൻറ ട്വീറ്റ്. തമിഴ് അഭിമാനത്തെ പൈശാചിക വത്കരിക്കരുതെന്ന് പറയാൻ നോട്ട് അസാധുവാക്കൽ എന്ന അർഥം വരുന്ന ഇംഗ്ലീഷ് വാക്ക് Demonetisation നെ മുറിച്ച് Demon - etise എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
Mr. Modi, Cinema is a deep expression of Tamil culture and language. Don't try to demon-etise Tamil pride by interfering in Mersal
— Office of RG (@OfficeOfRG) October 21, 2017
മെർസൽ എന്ന വിജയ് സിനിമയിൽ േനാട്ട് അസാധുവാക്കലിനെയും ജി.എസ്.ടിെയയും നിശിതമായി വിർമിക്കുന്നുണ്ട്. അതേ തുടർന്ന് സിനിമയിൽ നിന്ന് ആ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് പൊൻ രാധാകൃഷ്ണനടക്കമുള്ള കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുെട ആവശ്യം വിവാദമാവുകയും വിമർശനം വരുത്തിവക്കുകയും ചെയ്തിരുന്നു. സിനിമയെ പിന്തുണച്ചുെകാണ്ട് കമൽഹാസൻ നേരെത്ത രംഗത്തെത്തിയിരുന്നു.
അതിനിെട, സിനിമയിലെ ബി.ജെ.പി വിരുദ്ധ പരാമർശങ്ങൾക്ക് വിജയിയുടെ മതവുമായി ബന്ധമുണ്ടെന്ന് ബി.െജ.പി നേതാവ് എച്ച്. രാജ ആരോപിച്ചു. ജോസഫ് വിജയ് എന്ന പേര് ട്വീറ്റ് ചെയ്താണ് രാജ ഇക്കാര്യം വ്യകതമാക്കിയത്. സിനിമയുടെ നിർമാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. സിനിമയിലെ സംഭാഷണങ്ങൾ പലതും അടിസ്ഥാന രഹിതമാണെന്നും അേദ്ദഹം പറഞ്ഞു.
അതേസമയം, െസൻസറിങ്ങ് കഴിഞ്ഞ സിനിമയിൽ ഇടപെടിെല്ലന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചതായി ന്യുസ് 18 റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.