മോദിയുടെ ചിത്രമുള്ള വസ്​ത്രം ധരിച്ചതിന്​ രാഖി സാവന്തിനെതിരെ കേസ്​

ജയ്​പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്​ത്രം ധരിച്ചതിന്​ ബോളിവുഡ് ​നടി രാഖി സാവന്തിനെതിരെ ​കേസ്​. പ്രധാനമന്ത്രിയെ നിന്ദിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്ന്​ ആരോപിച്ചാണ്​ കംഗ്രോലി പൊലീസ്​ സ്​റ്റേഷനിൽ നടിക്കെതിരെ കേസെടുത്തത്​.  

അഭിഭാഷകൻ പ്രജീത്​ തീവാരിയാണ്​ ഇതിനെതിരെ പരാതി നൽകിയത്​.​ രാഖി സാവന്ത്​ മോദിയുടെ ചിത്രമുള്ള വസ്​ത്രം ധരിച്ച്​ നിൽക്കുന്ന ഫോ​േട്ടാകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ആഗസ്​റ്റിൽ നടത്തിയ അമേരിക്കൻ യാത്രക്കിടെയാണ്​ മോദിയുടെ ചിത്രങ്ങൾ നിറയെയുളുള്ള വസ്​ത്രമായി പൊതുവേദികളിൽ രാഖി സാവന്ത്​ പ്രത്യക്ഷപ്പെട്ടത്​.

Tags:    
News Summary - FIR against Rakhi Sawant for wearing dress with Modi’s face in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.