‘അഗരം’ അവളെ കൈപിടിച്ചുയർത്തിയ കഥ കേട്ടിരുന്നപ്പോൾ നടൻ സൂര്യക്ക് കണ്ണീരടക്കാ നായില്ല. ഇടക്ക് ആരുമറിയാതെ കണ്ണീർ തുടച്ചെങ്കിലും ഒടുവിൽ എല്ലാ നിയന്ത്രണവും വിട്ട ് പൊട്ടിക്കരഞ്ഞു. തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽനിന്നെത്തിയ പിന്നാക്ക സമുദായക്കാ രിയായ പെൺകുട്ടി ഗായത്രിയാണ് തെൻറ കഥ പറഞ്ഞ് തമിഴ്മക്കളുടെ ആരാധ്യ നടനെ കണ്ണീരണിയിച്ചത്. ഗായത്രി ഇപ്പോൾ കേരളത്തിൽ അധ്യാപികയാണ്.
സമൂഹത്തിലെ സാമുദായികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സൂര്യയുടെ കുടുംബം സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അഗരം. തമിഴ്നാട്ടിലെ മൂവായിരത്തോളം കുട്ടികളുടെ പഠനാവശ്യങ്ങളാണ് ഫൗണ്ടേഷൻ നിറേവറ്റുന്നത്.
ഇംഗ്ലീഷ് പഠിക്കണമെന്ന ആഗ്രഹവുമായാണ് ഗായത്രി അഗരത്തിൽ എത്തുന്നത്. തുടർന്ന് അവരുടെ പഠനാവശ്യങ്ങൾ ഫൗണ്ടേഷൻ ഏറ്റെടുത്ത് നടത്തി. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ഗായത്രി വേദിയിലെത്തി അഗരത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. ശെേങ്കാട്ടയനും പങ്കെടുത്തിരുന്നു. ഗായത്രിയെ സൂര്യ ആശ്ലേഷിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.