ഷാങ്ഹായി ചലച്ചിത്രോത്സവത്തിൽ പുരസ്കാര നേട്ടവുമായി വന്ന നടൻ ഇന്ദ്രൻസിനെ പ്രശംസിക്കാൻ മറന്ന സൂപ്പർ താരങ്ങളെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാ ൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലേയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം:
രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ?
നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റർമാർ നിങ്ങളെ കയറിൽ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്‍റെയും ഷൂസിന്‍റെയും വിലയും എല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്. അതിന്‍റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാൽ ആഘോഷിക്കാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.