ചെന്നൈ: പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ സൂപ്പർതാരം രജനീകാന്തിനെതിരായ തുടർനടപടികൾക്ക് മദ്രാസ് ഹൈകോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ നിർമാണത്തിനും മറ്റും പലിശക്ക് പണം നൽകുന്ന മുകുന്ദ്ചന്ദ്ബോത്ര നൽകിയ അപകീർത്തി കേസിൽ ജൂൺ ആറിന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ രജനീകാന്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ജൂൺ 25 വരെ കീഴ്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
സംവിധായകനും നിർമാതാവുമായ കസ്തൂരിരാജക്ക് ആറു വർഷം മുമ്പ് 40 ലക്ഷം രൂപ വായ്പ നൽകിയെന്നും ഇടപാടിൽ 65 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പറഞ്ഞ് ബോത്ര നൽകിയ പരാതിയിൽ രജനീകാന്തിനെകൂടി പ്രതിയായി ഉൾപ്പെടുത്തുകയായിരുന്നു. കേസിൽ ഒരു പങ്കുമില്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ച് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് രജനീകാന്ത് ബോത്രക്കെതിരെ പരാതി നൽകിയത്. മരുമകനും നടനുമായ ധനുഷിെൻറ പിതാവാണ് കസ്തൂരിരാജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.