കൊച്ചി: മീ ടു കാമ്പയിെൻറ ഭാഗമായി തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി ദിവ്യ ഗോപി നാഥിനോട് പരസ്യമായി ക്ഷമചോദിച്ച് നടൻ അലൻസിയർ ലോപ്പസ്. ചെയ്തുപോയ തെറ്റിന് ദിവ്യയോടും തെൻറ പ്രവൃത്തിമൂലം വേദനിക്കേണ്ടിവന്ന എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായി ‘ടൈംസ് ഒാഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ അലൻസിയർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് അലൻസിയർക്കെതിരെ ദിവ്യ മീ ടു ആരോപണം ഉന്നയിച്ചത്. ‘ആഭാസം’ ചിത്രത്തിെൻറ സെറ്റിൽ അലൻസിയറിൽനിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിെട്ടന്നായിരുന്നു ആരോപണം. അലൻസിയർ പരസ്യമായി ക്ഷമചോദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് പരാതിയും നൽകി. ചിത്രത്തിെൻറ സംവിധായകനും ആരോപണം ശരിവെച്ച് രംഗത്തെത്തിയിരുന്നു.
തുടർന്ന് വിവിധ കോണുകളിൽനിന്ന് കടുത്ത വിമർശനമാണ് അലൻസിയർക്കെതിരെ ഉയർന്നത്. ‘‘താനൊരു വിശുദ്ധനല്ല, തെറ്റ് പറ്റുന്ന സാധാരണ മനുഷ്യനാണ്. തെറ്റ് സമ്മതിക്കാനും അതിൽ പശ്ചാത്തപിക്കാനുെമ ഇപ്പോൾ കഴിയൂ. ആരോപണം വന്നതോടെ താൻ അപ്രഖ്യാപിത വിലക്ക് നേരിടുകയാണ്.
സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തെൻറ പ്രവൃത്തി ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ക്ഷമ ചോദിച്ചിരുന്നു. എന്നാൽ, അത് പരസ്യമായി വേണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം’’-അലൻസിയർ പറഞ്ഞു. മാപ്പപേക്ഷ സത്യസന്ധമാണെങ്കിൽ അംഗീകരിക്കുെന്നന്നും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ദിവ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.