ന്യൂഡൽഹി: പത്മാവത് വിലക്കാനുള്ള സംസ്ഥാന സർക്കാറുകളെ വിമർശിക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ. പത്മാവത് വിലക്കാൻ സർക്കാറിന് അവകാശമില്ലെന്ന് ഉത്തരവിടുമ്പോഴാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
ഫൂലൻദേവിയുടെ ജീവിത കഥ പറയുന്ന ബണ്ഡിറ്റ് ക്യൂൻ റിലീസ് ചെയ്യാമെങ്കിൽ എന്തിന് പത്മാവത് വിലക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ബോക്സ് ഒാഫീസിൽ വിധി നിർണയിക്കാനിരിക്കുന്ന ചിത്രം ജനങ്ങൾക്ക് കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. എന്നാൽ ക്രമസമാധാന നില തകരാറിലാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനത്തിന് ചിത്രത്തെ വിലക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾ സിനിമയെ വിലക്കുന്നത് ജനാധിപത്യത്തിന് എതിരാണ്. സിനിമയിൽ ആർകെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്ക് അപ്പീൽ നൽകാമെന്ന് പത്മാവത് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടി.
അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.