പത്മാവതിക്ക് പിന്തുണയുമായി ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷൻ

പനാജി: 'പത്മാവതി'ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ചിത്രത്തെത്തയും അണിയറപ്രവർത്തകരെയും അനുകൂലിച്ച് സംവിധായകനും ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷനുമായ രാഹുൽ രവാലി. ചരിത്രത്തിൽ നിന്നും വ്യത്യസ്തമായാണ്  മുഗൾ ഇ അസം എന്ന ക്ലാസിക് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ അനാർക്കലി എന്ന കഥാപാത്രം പൂർണമായും സാങ്കൽപികമായിരുന്നു.  ഇന്നാണ് ആ ചിത്രം പുറത്തിറങ്ങുന്നതെങ്കിൽ നിരോധിക്കുമായിരുന്നോയെന്ന് രാഹുൽ ചോദിച്ചു. 

ഭൻസാലിക്ക് സിനിമയെടുക്കാൻ ചരിത്രം മനസിലാക്കണമെന്നില്ല. ചരിത്രത്തെ വക്രീകരിക്കാതെ സിനിമകളെടുക്കാൻ ചലച്ചിത്ര പ്രവർത്തകനായ അദ്ദേഹത്തിന് സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദമയതോടെ ചിത്രത്തിന്‍റെ റിലീസിങ് നീട്ടിവെച്ച നടപടി ഉചിതമായെന്നും പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ അതാണ് നല്ലതെന്നും രാഹുൽ രവേലി വ്യക്തമാക്കി. 
 

Tags:    
News Summary - If not 'Mughal-e-Azam', then why 'Padmavati'? asks Rahul Rawail-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.