അല്ല, എന്തിനാണീ റിസര്‍വേഷന്‍? പലപ്പോഴും പലരും ചോദിക്കാറുള്ള ഈ ചോദ്യം ഇപ്പോ ചോദിച്ചതിനൊരു കാര്യമുണ്ട് കേട്ടാ. ഞായറാഴ്ച മത്സരചിത്രമായ ‘ക്ളാഷ്’ കാണാന്‍ ശശിയണ്ണനും കലാഭവനിലേക്ക് പോയി. നമ്മക്ക് ഈ സ്മാര്‍ട്ട്ഫോണ്‍ പോലുള്ള സാധനമൊന്നും ഇല്ലാത്തതുകൊണ്ട് റിസര്‍വേഷനൊന്നും ചെയ്തില്ല. അതോണ്ട് സിനിമ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പേ പോയി.
പക്ഷേ, തിയറ്ററിലത്തെിയപ്പോഴോ? ഡെലിഗേറ്റുകള്‍ ദാണ്ടേ റോഡില്‍ കിടക്കുന്നു. എന്തായാലും പടം കണ്ടേ മടങ്ങൂന്ന് വിചാരിച്ച് വരിയില്‍തന്നെ തമ്പടിച്ചു. സിനിമ തുടങ്ങാന്‍ അരമണിക്കൂര്‍ നില്‍ക്കെ വരി ചെറുതായൊക്കെ അനങ്ങാന്‍ തുടങ്ങി. പക്ഷേ, തിയറ്ററിന്‍െറ വാതിലത്തെിയതും സെക്യൂരിറ്റി പിള്ളേര് പറഞ്ഞു. ‘മാമാ, താഴെ ഒരിഞ്ച് സ്ഥലം ഇല്ല. ഇനി അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്താല്‍ ബാല്‍ക്കണിയില്‍ തറയില്‍ ഇരിക്കാം’. അങ്ങനെ അണ്ണനൊപ്പം ചില പിള്ളേരും ബാല്‍ക്കണിയിലോട്ട് കേറി തറയില്‍ ഇരിപ്പുറപ്പിച്ചു. സിനിമ തുടങ്ങി ഒരു 15 മിനിറ്റ്. പെട്ടെന്ന് എവിടെന്നോ നല്ല കൂര്‍ക്കംവലി കേള്‍ക്കാന്‍ തുടങ്ങി. നോക്കുമ്പോള്‍ എന്താ, ഒരു പയല് കസേരയിലിരുന്ന് സുഖ ഉറക്കം. കൂര്‍ക്കംവലി ഉച്ചത്തിലായതോടെ അടുത്തിരുന്നവന്‍ അവനെ തട്ടിയുണര്‍ത്തി വെളിയിലേക്ക് ഇറക്കിവിട്ടു. ‘ഇവിടെ പലരും കസേരയില്ലാതെ തറയില്‍ ഇരുന്നും നിന്നും കാണുമ്പോഴാ അവന്‍െറ ഒരു ഉറക്കം’.
ഒരു ഡെലിഗേറ്റ് പയലിന് കലിപ്പിളകി. ആ പറഞ്ഞത് ശരിയാ. ആ ഒഴിവില്‍ പയ്യന്‍ അണ്ണനെ ക്ഷണിച്ചു. നല്ല മന$സാക്ഷിയുള്ള കുട്ടി. ഇക്കാലത്ത് ഇങ്ങനെയുള്ള ചെറുപ്പക്കാരന്മാര്‍ ഉണ്ടാകുമോ. അവനും അവന്‍െറ കുടുംബത്തിനും നല്ലത് വരത്തുണമേ എന്ന് പ്രാര്‍ഥിച്ച് ഞാനാ സീറ്റിലേക്ക് ഇരുന്നു.
സിനിമ ഉദ്വേഗഭരിതമായ നിമിഷത്തിലൂടെ വീണ്ടും നീങ്ങി. 10 മിനിറ്റ് കഴിഞ്ഞു. ഇടത് കൈ വല്ലാതെ നോവുന്നു. നോക്കുമ്പോ എന്താ, എന്നെ സീറ്റിലേക്ക് വിളിച്ചുകയറ്റിയവന്‍ എന്‍െറ കൈയില്‍ തലവെച്ച് നല്ല ഉറക്കം. ഇവനെയൊക്കെ എന്ത് പറയണം. നിങ്ങളുതന്നെ പറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.