ടെലിവിഷൻ രീതിയിലേക്ക് സിനിമ മാറുന്നത് അപകടകരം -അടൂര്‍

തിരുവനന്തപുരം: കണ്ട് മറക്കുന്ന ടെലിവിഷന്‍ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. സിനിമ അഭ്രപാളിയില്‍ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണ്. സാങ്കേതിക രംഗത്തെ വളർച്ച സിനിമയ്ക്ക് ഗുണപരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്നും അടൂര്‍ പറഞ്ഞു.

പഴയ ശൈലിയിലുള്ള സിനിമാ നിര്‍മാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതിൽ അർഥമില്ല. സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങൾ നിർമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഫിലിം ഫെസ്റ്റിവല്‍സ് ഇന്‍ സ്ട്രീമിങ് ടൈംസ്’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷായി ഹെറഡിയ, സി.എസ്. വെങ്കിടേശ്വരൻ, ശങ്കര്‍ മോഹന്‍, അഹമ്മദ് ഗൊസൈന്‍, ജോര്‍ജ് റ്റെല്ലര്‍, പിനാകി ചാറ്റര്‍ജി, വിപിന്‍ വിജയ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - IFFK 2019 Adoor Gopalakrishnan -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.