മേളക്കൊഴുപ്പിന് ചലച്ചിത്ര അക്കാദമിയുടെ പുസ്തകമേളയും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണങ്ങള്‍ക്കായി ടാഗോര്‍ തിയേറ്ററില്‍  'പവലിയന്‍' തുറന്നു. സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദ് പുസ്തകമേള ഉദ്ഘാടനം ചെയ്തു. സിനിമയും ജീവിതവും, ചലച്ചിത്ര പഠനങ്ങള്‍, പിന്‍നിലാവ്, ശ്രദ്ധാഞ്ജലി, ഐ.എഫ്.എഫ്.കെ ആജീവനാന്ത പുരസ്കാരങ്ങള്‍ എന്നീ വിഭാഗങ്ങളിലായി ജീവിച്ചിരിക്കുന്നവരുടേയും മണ്‍മറഞ്ഞ കലാകാരന്മാരുടേയും 50 ഓളം വരുന്ന ജീവചരിത്രകുറിപ്പുകളടക്കമുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. കൂടാതെ ഐ.എഫ്.എഫ്.കെ.യുടെ 20 വര്‍ഷത്തെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകവും അണ്ടര്‍സ്റ്റാന്‍്റിംഗ് സിനിമ എന്ന ഡിവിഡിയും ലഭിക്കും. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സജിതാ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - iffk news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.