തിരുവനന്തപുരം: ‘എല്ലാവരെയും ചിരിപ്പിക്കാൻ കഴിവുള്ള കോമാളികളായി മാത്രമാണ് നമ്മളെയൊക്കെ ചിലർ കാണുന്നത്. നായകനായലേ മികച്ച നടനാവൂ എന്ന സമീപനം തെറ്റാണ്. താരരാജാക്കന്മാർ ഭരിക്കുന്ന സിനിമാലോകത്ത് ഇങ്ങനെയൊക്കെയെ സംഭവിക്കൂ’ -2015ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടതിനെതിരെ അന്ന് നടൻ ഇന്ദ്രൻസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
രണ്ട് വർഷങ്ങൾക്ക് ശേഷം തന്നിൽനിന്ന് തട്ടിപ്പറിച്ച അംഗീകാരം ചലച്ചിത്രലോകം തിരികെ ഏൽപിക്കുമ്പോൾ മലയാളത്തിെൻറ പ്രിയനടന് ആരോടും പരിഭവമില്ല, പകരം പറയാനുള്ളത് ഇത്രമാത്രം, ഞാൻ അഭിനയം തുടങ്ങിയിട്ടേ ഉള്ളൂ.
2015ൽ മികച്ചനടനുള്ള അവസാന റൗണ്ട് പോരാട്ടത്തിൽ ഒടുവിലെത്തിയത് ജയസൂര്യയും ഇന്ദ്രൻസുമായിരുന്നു. കുമ്പസാരം, ലുക്കാചുപ്പി, സു സു സുധി വാത്മീകം ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവസാന റൗണ്ടിൽ എത്തിച്ചത്. മൺട്രോതുരുത്ത്, അമീബ ചിത്രങ്ങളിലെ അഭിനയമികവുമായി ഇന്ദ്രൻസും ഒപ്പം മത്സരിച്ചു.
പക്ഷേ, അവാർഡ് സമിതിയിൽ ഒരാൾ മാത്രമാണ് ഇന്ദ്രൻസിനെ പിന്തുണച്ചത്. ഇത്തവണ ജൂറിയിലെ തെൻറ വിമർശകരുടെപോലും കൈയടിനേടിക്കൊണ്ടാണ് ‘ആളൊരുക്ക’ത്തിലെ പപ്പുവാശാൻ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.