ന്യൂഡൽഹി: ബോളിവുഡ് താരം ഷാഹിദ് കപൂറിെൻറ അർധസഹോദരനായ ഇശാൻ ഖട്ടറിന് മികച്ച നടനുള്ള പുരസ്കാരം. തുർക്കിയിലെ അന്താരാഷ്ട്ര ബോസ്ഫറസ് ചലച്ചിത്രോത്സവത്തിലാണ് 22 വയസ്സുകാരനായ ഇശാൻ അരങ്ങേറ്റ ചിത്രത്തിലൂടെ പുരസ്കാരം ലഭിനേടിയത്. ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടെ ഇന്ത്യൻ സിനിമയായ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. തനിക്ക് ലഭിച്ച പുരസ്കാരം സംവിധായകൻ മാജിദ് മജീദിക്കും അമ്മ നീലിമ അസീമിനും സമർപിക്കുന്നതായി ഇശാൻ പറഞ്ഞു.
കരൺ ജോഹർ നിർമിക്കുന്ന 'ധഡക്' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇശാനിപ്പോൾ. പ്രശ്സത നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ് ചിത്രത്തിൽ നായിക.
എ.ആർ റഹ്മാനാണ് ബിയോണ്ട് ദി ക്ലൗഡ്സിെൻറ സംഗീത സംവിധാനം നിർവഹിച്ചത്. അനിൽ മെഹ്ത ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ മലയാളിയായ മാളവിക മോഹനും പ്രധാന വേഷത്തിലുണ്ട്.
ഗോവയിൽ നടക്കുന്ന 48ാമത് െഎ.എഫ്.എഫ്.കെ യിലെ ഉദ്ഘാടന ചിത്രമായിരുന്നു ബിയോണ്ട് ദി ക്ലൗഡ്സ്. സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം മികച്ച പ്രതികരണവും നേടിയിരുന്നു. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. ഷാഹിദ് കപൂറിെൻറ നിരൂപക പ്രശംസനേടിയ ചിത്രമായ ഉഡ്താ പഞ്ചാബിെൻറ സഹ സംവിധായകനായും ഇശാൻ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.