ജീൻപോൾ ലാലി​െനതിരായ കേസിൽ ഒത്തു തീർപ്പ്​ സാധ്യമല്ലെന്ന്​ പൊലീസ്​

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന്​ പൊലീസ്. ഒരാളുടെ ശരീരഭാഗം മറ്റൊരാളു​െടതെന്ന രീതിയൽ പ്രദർശിപ്പിക്കുന്നതും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതിനാൽ ഇൗ കേസ്​ ഒത്തുതീര്‍പ്പാക്കാനാവില്ല. അതേ സമയം പരാതിയിലുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാകാമെന്നാണ്‌ പൊലീസ് നിലപാട്.

മുൻപ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹികമാധ്യത്തിലൂടെ വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടു പോവുകയായിരുന്നു ഹൈകോടതി. അതേ നിലപാടാണ്​ ജീൻപോളിനെതിരായ കേസിലും പൊലീസ്​ സ്വീകരിച്ചത്​. 

ജീൻ പോളിനു പുറമെ നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവർക്കുമെതിരെ മൂന്നു പരാതികളായിരുന്നു നടി ഉന്നയിച്ചിരുന്നത്​. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല. പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ ത​േൻറതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ് പരാതി. 

പ്രതിഫലം നൽകിയില്ലെന്ന കേസ്​ ഒത്തു തീർപ്പാക്കമെന്നും മറ്റു കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നുമാണ്​ പൊലീസ്​ നിലപാട്​.  ഇക്കാര്യം എറണാകുളം സെഷന്‍സ് കോടതിയെ അറിയിക്കും. ജീന്‍ പോള്‍ ലാലിനും മറ്റു നാലുപേർക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി കോടതിയെ അറിയിച്ചിരുന്നു. പ്രതികളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും കാണിച്ച് നടി അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് സംവിധായകനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. 2016 നവംബര്‍ പതിനാറിനാണ് കേസ് ആസ്പദമായ സംഭവമുണ്ടായത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തി​​​െൻറ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.  മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു പ്രതിഭാഗം കേസ്​ ഒത്തുതീർപ്പാക്കുകയാണെന്നു കോടതിയെ അറിയിച്ചത്​.


 

Tags:    
News Summary - jean paul lal Case: can't Solve Out of Court -Police -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.