റിയാദ്: ‘അഛനുറങ്ങാത്ത വീട്’ എന്ന സിനിമ സംവിധായകെൻറ ആത്മാവില്ലാത്ത ആവിഷ്കാരമാണെന്ന് പ്രമുഖ ചലച്ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോയ് മാത്യു. അതുകൊണ്ടാണ് നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിയുടെ പക്ഷത്ത് നിൽക്കാൻ സംവിധായകൻ ലാൽ ജോസിന് നിഷ്പ്രയാസം കഴിഞ്ഞത്.
സിനിമയോടുള്ള സമീപനത്തിെൻറ വ്യത്യാസമാണ് അത്. രണ്ടുതരത്തിൽ സിനിമയെടുക്കാം. പ്രഫഷനലായും ആത്മാവിഷ്കാരമായും. പ്രഫഷനലാകുേമ്പാൾ യാന്ത്രികമാകും സമീപനം. വൈകാരികത ഉണ്ടാവില്ല. അതുകൊണ്ടാണ് അച്ഛനുറങ്ങാത്ത വീടിനെ കുറിച്ച് സിനിമയെടുത്തയാൾക്ക് ഇരയോട് ആഭിമുഖ്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നതും. റിയാദിൽ എത്തിയ ജോയ് മാത്യു മീഡിയ േഫാറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
നടിയെ അക്രമിച്ച കേസ് കോംപ്രമൈസ് ആകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരയായ നടി അതിന് തയാറാകില്ല. മന്ത്രി ശശീന്ദ്രെൻറയും സരിതയുടെയും കേസുകള്‍ എന്തായി? എല്ലാവരും കോംപ്രമൈസ് ചെയ്യാന്‍ സന്നദ്ധമാകുന്ന കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.