ചെന്നൈ: തമിഴകത്തെ സൂപ്പർ താരമായ രജനി കാന്തിനു പിന്നാലെ ഉലകനായകൻ കമൽഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് സൂചന. ‘മുതൽവർ’ എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത എട്ടു വരി തമിഴ് കവിതയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിെൻറ സൂചന നൽകിയത്. ഗുഢാർഥം വരുന്ന കവിതയാണ് കമൽ ഹാസെൻറ രാഷ്ട്രീയ പ്രവേശനം ചർച്ചയാകാൻ ഇടയാക്കിയത്. താൻ തുരുമാനിക്കുകയാണെങ്കിൽ തനിക്ക് നേതാവാകാം എന്ന വരികളാണ് കവിതയിലുള്ളത്.
ഞങ്ങൾ തീരുമാനിക്കുന്ന ദിവസം ഞങ്ങൾ നേതാവാകും, കുനിഞ്ഞിരിക്കുന്നതിനാൽ അടിമകളാണെന്നു കരുതരുത്, കിരീടം ധരിക്കാത്തതിനാൽ പരാജിതരെന്നും കരുതരുത് എന്നിങ്ങനെ പോകുന്നു കവിതയുടെ വരികൾ. തേടാത്ത വഴി കാണില്ല, അജ്ഞത അകറ്റുന്നവനു മാത്രമേ സമൂഹത്തെ നയിക്കാനും നേതാവാകാനും കഴിയൂവെന്നും പറഞ്ഞുെകാണ്ടാണ് കവിത അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.