ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുെവന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ തമിഴ്നാട് സർക്കാറിെന വിമർശിച്ച് നടൻ കമൽഹാസൻ രംഗത്ത്. ഡെങ്കിപ്പനി ഭീഷണി ഉയർന്നിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. ഡെങ്കി ഭീഷണിക്കെതിരെ സർക്കാർ നടപടി എടുക്കണമെന്നും അതിനു കഴിയില്ലെങ്കിൽ മാറി നിൽക്കണെമന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങൾ െഡങ്കി ഭീഷണിയിലാണെന്നാണ് സർക്കാർ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച നവജാത ശിശുവിെൻറ മൃതദേഹം മോർച്ചറിക്ക് പുറത്ത് അലക്ഷ്യമായി വെച്ചത് വാർത്തയായിരുന്നു. സ്ത്രീയും കുഞ്ഞും കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ചിരുന്നു.
ഗർഭിണിയായിരുന്ന സ്ത്രീ പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ അവർ പ്രസവിച്ചു. കുഞ്ഞിനും പനി ബാധിച്ചിരുന്നു. എന്നാൽ ഇരുവരെയും ചികിത്സിക്കാൻ ആവശ്യത്തിന് പണമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിക്കാർ ഇവരെ സർക്കാർ ആശുപത്രിയിലേക്ക് തന്നെ മടക്കി. ആശുപത്രിയിലെത്തിയപ്പോഴേക്കും അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നാണ് കമൽഹാസെൻറ ആക്ഷേപം. ഡെങ്കി തടയാൻ തമിഴ്നാട് സർക്കാർ പ്രവർത്തിക്കണമെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്തെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തെയും കമൽ ഹാസൻ പരിഹസിച്ചു. െഹെസ്കൂളിൽ തോറ്റവർക്ക് നീറ്റ് പ്രശ്നം മനസിലാകില്ല. 98 ശതമാനം വിദ്യാർഥികളും സംസ്ഥാന സിലബസ് പഠിക്കുന്നതിനാൽ സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനപ്പെടുത്തിയുള്ള നീറ്റ് പരീക്ഷ തമിഴ്നാട് വിദ്യാർഥികൾക്ക് കടുപ്പമാകുമെന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.