ദേശിയഗാനം കേൾപ്പിക്കും –കമൽ

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവുള്ളതുകൊണ്ട് മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയഗാനം ഉണ്ടാകുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയഗാനം പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്റര്‍ ഉടമകളാണ്. അതില്‍ അക്കാദമിക്ക് പങ്കൊന്നുമില്ല. ഒരോ ഷോ കഴിയുമ്പോഴും ഒരേ പ്രേക്ഷകര്‍ക്ക് മുന്നില്‍ ദേശീയഗാനം വേണമോ എന്നത് ചര്‍ച്ച ചെയ്ത് വരുകയാണെന്നും വിധി പഠിച്ചശേഷം തീരുമാനമുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

മേളക്കത്തെുന്ന വിദേശികളും ദേശീയഗാനത്തെ ആദരിക്കണം. നമ്മുടെ നാട്ടിലത്തെുമ്പോള്‍ നമ്മുടെ നിയമങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റില്ളെങ്കില്‍ വിദേശികള്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് മന്ത്രി എ.കെ. ബാലനും കമലും ഒഴിഞ്ഞുമാറി.

 

Tags:    
News Summary - kamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.