ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട ബോളിവുഡ് സിനിമാ നിർമാതാവ് കരീം മൊറാനി പൊലീസിൽ കീഴടങ്ങി. ബലാത്സംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ മൊറാനി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. മൊറാനി കേസ് അന്വേഷണം നടത്തുന്ന തെലങ്കാന പൊലിസില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം. എം ഖാന്‍വില്‍ക്കര്‍്, സി.വി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കീഴടങ്ങാൻ നിര്‍ദേശം നല്‍കിയത്.
മൊറാനിയുടെ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി ഉത്തരവ് ഈ മാസം അഞ്ചിനാണ് ഹൈക്കോടതി ശരിവച്ചത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിട്ടിരുന്നുവെന്നും ജയില്‍ വാസമനുഭവിച്ചെന്നുമുള്ള വസ്തുത മൊറാനി മറച്ചുവച്ചെന്നാരോപിച്ചാണ് സെഷന്‍സ് കോടതി മൊറാനിയുടെ ജാമ്യം റദ്ദാക്കിയത്.
അഭിനയിക്കാൻ അവസരം തേടിയെത്തിയ യുവതിയെ സിനിമാ വാഗ്ദാനം നൽകി നിരവധി തവണ ബാലാത്സംഗത്തിനിരയാക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നതാണ് കരിം മൊറാനിക്കെതിരായ കേസ്. 2015നും 2016 നുമിടെ മൊറാനി തന്നെ നിരന്തരം ചൂഷണം ചെയ്തിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.