ന്യൂഡൽഹി: ദീപിക പദുക്കോൺ നായികയായി എത്തുന്ന പത്മാവതി റിലീസ് ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെൻസർ ബോർഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കർണസേന. സിനിമ റിലീസ് ചെയ്താൽ അതിെൻറ പ്രത്യാഘാതങ്ങൾ നേരിടാൻ സെൻസർ ബോർഡും കേന്ദ്രസർക്കാറും തയാറാവണമെന്നും കർണിസേന മുന്നറിയിപ്പ് നൽകി.
പത്മാവതി റിലീസ് ചെയ്താൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് സെൻസർ ബോർഡും ബി.ജെ.പി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കർണിസേനയുടെ ദേശീയ പ്രസിഡൻറ് സുഗ്ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമയുെട റിലീസ് അനുവദിക്കില്ലെന്നാണ് കർണിസേനയുടെ നിലപാട്.
നേരത്തെ ഡിസംബർ 28ന് സെൻസർ ബോർഡ് സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും മറ്റു ചിലമാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങൾ വരുത്തിയാൽ യു/എ സർട്ടിഫിക്കറ്റ് നൽകാമെന്നും സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.