തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2016ല്‍ പ്രസാധനംചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള ചലച്ചിത്ര അക്കാദമി ഓഫിസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍െറ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസുകള്‍, സിനിമാസംഘടനകളായ ഫിലിം ചേംബര്‍, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. കഥാചിത്രങ്ങള്‍ ഓപണ്‍ ഡി.സി.പി (അണ്‍ഇന്‍ററെപ്റ്റഡ്) ബ്ളൂ-റേ ആയി സമര്‍പ്പിക്കണം.
അക്കാദമി വെബ്സൈറ്റായ www.keralafilm.comല്‍നിന്നും അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ഫെബ്രുവരി 10 വൈകീട്ട് അഞ്ചിന് മുമ്പായി അക്കാദമി ഓഫിസില്‍ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.