എം.ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ സിനിമയാക്കുന്നതിനെ എതിർത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് ശശികല പറഞ്ഞു. മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേർത്തു.
വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാവില്ല. അരനാഴിക നേരം, ചെമ്മീന്‍, ഓടയില്‍ നിന്ന് എന്നീ നോവലുകള്‍ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്. അതുകൊണ്ട് രണ്ടാമൂഴവും അതേ പേരില്‍ തന്നെയാണ് പുറത്തിറക്കേണ്ടതെന്നും ശശികല വ്യക്തമാക്കി.
വി.എ ശ്രീകുമാര്‍ മേനോനാണ് എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം സിനിമയാക്കുന്നത്. ചിത്രത്തിൽ ഭീമസേനനായാണ് മോഹന്‍ലാല്‍ എത്തുന്നത്. വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തില്‍ 1000 കോടി ബജറ്റിലാണ് മഹാഭാരതം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.