ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആർ.ആർ.ആർ എന്ന വമ്പൻ ചിത്രത്തിന്‍റെ പൂജ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയം ചിത്രത്തിന്‍റെ മെഗാ ലോഞ്ചിൽ പ്രഭാസ്, റാണ ദഗ്ഗുബാട്ടി തുടങ്ങി വൻ താരങ്ങളാണ് കണ്ടുമുട്ടിയത്. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. ‘ആർ.ആർ.ആർ’ എന്നത് ചിത്രത്തിന്‍റെ താല്‍ക്കാലിക പേരാണ്.
ജൂനിയർ എൻ.ടി.ആർ, രാംചരൺ തേജ് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. രണ്ട് സഹോദരൻമാരുടെ കഥ പറയുന്ന ചിത്രത്തിൽ രാംചരൺ പൊലീസ് ഒാഫീസറാകുേമ്പാൾ ജൂനിയർ എൻ.ടി.ആർ ഗ്യാങ്സ്റ്ററായാണ് േവഷമിടുന്നത്. ഇവരെ കൂടാതെ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കും.
മൗലിയുടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട എൻ.ടി.ആറിെൻറ സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഒാഫീസ് ഹിറ്റുകളായിരുന്നു. രാം ചരണിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത മഗധീര ചരിത്ര വിജയമായിരുന്നു. രാംചരണിെൻറ ഏറ്റവും അവസാനമിറങ്ങിയ രംഗസ്ഥലം 200 കോടിയാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.