സിനിമാ സമരം അവസാനിപ്പിക്കാത്തത് കീർത്തി സുരേഷിന് വേണ്ടി -ലിബർട്ടി ബഷീർ

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ്‌കുമാറിന്റെ മകള്‍ നായികയായ തമിഴ് ചിത്രത്തെ സഹായിക്കാനാണ് സമരം തുടരാന്‍ അദ്ദേഹം താല്‍പ്പര്യം കാട്ടുന്നതെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീർ.

ജനുവരിയിൽ റിലീസ് ചെയ്യുന്ന വിജയ് ചിത്രം ഭൈരവയിൽ സുരേഷ്കുമാറിന്റെ മകൾ കീർത്തി സുരേഷാണ് നായിക. സിനിമ സമരം തീർന്നാൽ ഭൈരവ എന്ന ചിത്രത്തിന് 75 തീയറ്ററുകൾ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാൽ ഭൈരവ 225 തീയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയുമെന്നും അതിന്റെ ഗുണം മകൾക്ക് ലഭിക്കുമെന്ന് ചിന്തയോടെയാണ് സുരേഷ്കുമാർ പ്രവർത്തിക്കുന്നതെന്നും ലിബർട്ടി ബഷീർ ആരോപിച്ചു. ‌‌സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്കുമാർ സംഘടനയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിൽ പെട്ട പലരും ചിത്രം റിലീസ് ചെയ്യാൻ തയാറായി നിൽക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

Tags:    
News Summary - liberty basheer cinema strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.