ഇന്നും കുറ്റബോധം തോന്നുന്നു; അഭിനയ രംഗത്തേക്ക് വീണ്ടും -ലിസി 

സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മലയാളത്തിന്‍റെ പ്രിയ നടി ലിസി അഭിനയ രംഗത്തേക്ക് മടങ്ങിവരുന്നു. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലിസിയുടെ രണ്ടാംവരവ്. നിഥിനും മേഘയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ലിസി തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

22-ാം വയസില്‍ നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ ഇന്നും കുറ്റബോധം തോന്നുന്നു. തീര്‍ച്ചയായും നഷ്ട്ടപ്പെട്ട ആ കാലവും ആ വേഷവും ഇനി തിരിച്ചു കിട്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ കൂടുതല്‍ മെച്ചമാകുമെന്നാണ് പ്രതീക്ഷ.

വീണ്ടും ക്യാമറക്ക് മുമ്പിൽ നിൽക്കുമ്പോൾ ഉത്കണ്ഠയും അതിലുപരി ആവേശവുമുണ്ട്. തെലുങ്കിൽ ഞാൻ അഭിനയിച്ച സിനിമകളിൽ ആറെണ്ണവും ഹിറ്റായിരുന്നു, ചെറുതെങ്കിലും തെലുങ്കിലെ കരിയർ ഉപേക്ഷിച്ചതിൽ വിഷമമുണ്ട്. അന്ന് വേറെ വഴിയില്ലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും തമിഴിൽ നിന്നും നിരവധി അവസരങ്ങൾ എന്നെ തേടി വരുന്നുണ്ട്. തമിഴിൽ ഗൗതം മേനോൻ ഒരു വിഷയം പറഞ്ഞിരുന്നു. അവസാനം തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ന്യൂയോർക്കിലെ ഷൂട്ടിംഗ് മികച്ചൊരു അനുഭവമായിരുന്നു. തിരികെയെത്തിയ തന്നെ ഇരുകൈകളും നീട്ടിയാണ് അണിയറക്കാർ സ്വീകരിച്ചത്. അധികം താമസിയാതെ തന്നെ മലയാളത്തിലും അഭിനയിക്കും 

                                                      -ലിസി 

1994ൽ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രം എന്ന സിനിമയിലാണ് ലിസി അവസാനമായി വേഷമിട്ടത്. ലിസിയുടെയും  പ്രിയദര്‍ശന്‍റെയും മകള്‍ കല്ല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് പുതിയ വാർത്തയുമായി ലിസി എത്തിയത്. 

Full View
Tags:    
News Summary - Lissy, Priyadarshan’s ex wife, returns to acting after two decades-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.