ലോക്​ ഡൗണിൽ ലോക്കായ കാമുകൻ; വൈറലായി ഹ്രസ്വ ചിത്രം

സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​  ‘ദി ​ലോക്ക്​ഡ്​ ലൗവർ’ എന്ന ഹ്രസ്വചിത്രം. ലോക്​ഡൗൺ കാലത്ത്​ രണ്ട്​ വീടുകളിലായി ഇരുന്ന് പൂർണമായും മൊബൈൽ ഫോണിൽ​ ചിത്രീകരിച്ചതാണ്​ ഈ ഹ്രസ്വചിത്രം.​ 

ടെലിവിഷൻ മിമിക്രി പരിപാടികളിലൂടെ ശ്രദ്ധേയനായ വിപിൻ ബാലനും ടിക്​ടോക്കിലൂടെയും നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട സ്​നേഹ വിജേഷുമാണ്​ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്​. 

കഥ, തിരക്കഥ, എഡിറ്റിങ്​​, സംവിധാനം, എന്നിവ കൈകാര്യം ചെയ്​തത്​ വിപിൻ ബാലൻ തന്നെയാണ്​. ലോക്​ഡൗൺ കാലത്ത്​ കാമുകൻ കാമുകിയെ വിഡിയോ കോൾ ചെയ്യുന്നതോടെയാണ്​ ചിത്രം ആരംഭിക്കുന്നത്​. തുടർന്ന്​ നടക്കുന്ന രസകരമായ സംഭവ വികാസങ്ങളാണ്​ ചിത്രത്തിൻെറ ഇതിവൃത്തം. 

Full View
Tags:    
News Summary - the lockdown lover short film -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.