‘മെർസൽ’ ഉന്നയിക്കുന്നത്​ ജീവിതയാഥാർഥ്യം -എം.എ. ബേബി

തിരുവനന്തപുരം: ജീവിതയാഥാർഥ്യങ്ങളാണ്​ വിജയ്​ നായകനായ മെർസൽ സിനിമ ഉന്നയിക്കുന്നതെന്നും സിനിമക്കും നടനുമെതിരെ തിരിയുന്നത്​ ഫാഷിസമാണെന്നും സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി. ജി.എസ്​.ടിയും നോട്ട്​ നിരോധനവും സമൂഹത്തിൽ സൃഷ്​ടിച്ച പ്രത്യാഘാതങ്ങൾ സിനിമാക്കഥയാവുന്നത്​ സ്വാഭാവികമാണ്​. മദ്യത്തിന്​ ജി.എസ്​.ടി ഇല്ലാത്തതും മരുന്നിന്​ ഏർപ്പെടുത്തുന്നതും സിനിമയിൽ ഉന്നയിക്കുന്നു. ആർ.എസ്​.എസും ബി.ജെ.പിയും ചേർന്ന്​ രാജ്യത്ത്​ പ്രഖ്യാപിത അടിയന്തരാവസ്​ഥ സൃഷ്​ടിച്ചിരിക്കയാണെന്നും ബേബി മാധ്യമങ്ങളോട്​ പറഞ്ഞു. 
 
Tags:    
News Summary - MA Baby Slams BJP on Mersal Row-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.