പനാജി: തന്‍റെ പുതിയ ചിത്രമായ 'ബിയോണ്ട് ദി ക്ലൗഡ്സി'ൽ നിന്ന് ദീപിക പദുകോണിനെ മാറ്റി മാളവികയെ തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി ഒാസ്കാർ ജേതാവായ ഇറാനിയൻ സംവിധായകൻ മജിദ് മജീദി. ഗോവയിൽ നടക്കുന്ന ഐ.എഫ്.എഫ്.ഐ ചലച്ചിത്രോത്സവത്തിലാണ് അദ്ദേഹം പ്രതികരണം നൽകിയത്. ചിത്രം മേളയിൽ പ്രദർശിപ്പിച്ചു.
സൂപ്പർ സ്റ്റാറുകളോടൊപ്പം സിനിമ ചെയ്യുകയെന്നതിനല്ല പ്രാമുഖ്യം നൽകുന്നത്. മുംബൈയിലെ വിവിധ ലൊക്കേഷനകളിൽ വെച്ച് ചിത്രം ഷൂട്ട് ചെയ്യാനായിരുന്നു ഉദ്ദേശം. ലൊക്കേഷനുകളും എന്‍റെ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളാണ്. ദീപികയെന്ന വലിയ താരത്തെ വെച്ച് ചിത്രം ഷൂട്ട് ചെയ്യുമ്പോഴുണ്ടാകുന്ന ജനക്കൂട്ടം ചിത്രീകരണത്തിൽ പ്രയാസമുണ്ടാക്കും. അതിനാലാണ് സൂപ്പർ സ്റ്റാറുകളെ വേണ്ടെന്ന് വെച്ചത്. കൂടുതലും പുതിയ ആളുകളോടൊപ്പം ജോലി ചെയ്യാനാണ് ആഗ്രഹം. അതിനർഥം പ്രഫഷണൽ അഭിനേതാക്കളെ വേണ്ട എന്നല്ല.
-മാജിദ് മജീദി
ദീപികാ പദുകോണിനെ മാറ്റി പകരം മലയാളി കൂടിയായ മാളവിക മോഹനെ പിന്നീട് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ദീപികയെ വെച്ച് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ദീപികയെ മാറ്റുകയായിരുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു മോഹനനന്‍റെ മകളാണ് മാളവിക.
ഷാഹിദ് കപൂറിൻറെ സഹോദരൻ ഇഷാനാണ് ചിത്രത്തിൽ നായകൻ.സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. എ.അര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.