തിരുവനന്തപുരം: കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചെന്നെ കുഴപ്പിക്കല്ലേ, പാവമാണേ... ചലച്ചി ത്രമേളയിൽ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഷെയിൻ നിഗം ആ ദ്യമേ ജാമ്യമെടുത്തു. പക്ഷേ കുട്ടികൾ വിട്ടില്ല, ഒന്നൊന്നായി ചോദ്യങ്ങൾ ചോദിച്ചു.
സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ‘ഇപ്പോ ചെയ്യുന്ന ജോലി വൃത്തിയായിട്ട് ചെയ്തിട്ട് പോരേ...എന്നായിരുന്നു മറുപടി. പിതാവ് അബിയെപോലെ എന്തുകൊണ്ട് മിമിക്രി തെരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് ‘നിങ്ങളെ പോലെ മിമിക്രി കാണാനും ആസ്വദിക്കാനുമാണ് തനിക്കും ഇഷ്ടമെന്നും ഷെയിൻ മറുപടി നൽകി.
കാമറാമാനോ സംവിധായകനോ ആകണമെന്നായിരുന്നു ആഗ്രഹം. അതിനായി സുഹൃത്തുക്കളെവെച്ച് ഷോര്‍ട്ട് ഫിലിമുകൾ ചെയ്തിരുന്നു. എന്നാൽ, റിയാലിറ്റിഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തി.
നല്ല സിനിമകളിൽ അഭിനയിക്കാന്‍ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പാട്ടിനൊപ്പം ചുവടുവെച്ചും സെൽഫി എടുത്തും താരം കുട്ടി ആരാധകരെ കൈയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.