കഴിഞ്ഞദിവസം ആറ്റുകാൽ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് മമ്മൂട്ടി പറഞ്ഞ വാക്ക ുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. മനുഷ്യവർഗത്തിന്റെ നിലനിൽപിന് അടിസ്ഥാനം പരസ്പരസ്‌നേഹമാണെന്ന് അദ്ദേഹം പറഞ ്ഞു.
പരസ്പരം കലഹിച്ചാൽ മനുഷ്യകുലത്തിനുതന്നെ ആപത്താണ്. വിലക്കുകളും വ്യത്യാസങ്ങളും സ്‌നേഹം കൊണ്ട് ചികിത്സിക്കുന്ന നല്ല നാളുകളുണ്ടാകട്ടെയെന്നും സ്‌നേഹമാകട്ടെ ഏറ്റവും വലിയ മതവും സന്ദേശവുമെന്നും അദ്ദേഹം പറഞ്ഞു. ‘‘38 വർഷമായി പല വേഷങ്ങളിലും കഥാപാത്രങ്ങളിലും എന്നെ നിങ്ങൾ കാണുന്നു, സ്‌നേഹിക്കുന്നു. എനിക്ക് തിരിച്ചുതരാനും ഇതേ സ്‌നേഹമേയുള്ളൂ’’ -നിറഞ്ഞ കരഘോഷത്തിനിടെ മമ്മൂട്ടി പറഞ്ഞു.
1981ൽ ‘മുന്നേറ്റം’ സിനിമയിൽ അഭിനയിക്കാനാണ് ആദ്യമായി ആറ്റുകാലിൽ എത്തിയത്. അന്ന് തിരക്കൊഴിഞ്ഞ ശാന്തമായ സ്ഥലമായിരുന്നു. ഇപ്പോൾ സ്ഥലം ആകെ മാറി. ആറ്റുകാൽ പൊങ്കാലയെപ്പറ്റി വായിച്ചും ടി.വിയിൽ കണ്ടുമറിയാം. ഇത്രയും വലിയ ഉത്സവമാണെന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്. ആറ്റുകാൽ ക്ഷേത്രോത്സവം ഉദ്ഘാടനം ചെയ്യാനായത് കലാകാരൻ എന്നനിലയിൽ തനിക്ക് കിട്ടിയ വലിയ അംഗീകാരമാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.