തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ക്രൈംബ്രാ ഞ്ച് അന്വേഷണം തുടങ്ങി. പരാതിയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ അസി.കമീഷണർ സി. ഡി. ശ്രീനിവാസൻ മഞ്ജു വാര്യരോടും ശ്രീകുമാർ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാൻ ആവശ ്യപ്പെട്ടു.
മഞ്ജു വാര്യർ വ്യാഴാഴ്ച എത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും വന്നി ല്ല. വെള്ളിയാഴ്ച ഹാജരായേക്കും. അടുത്ത ദിവസം തന്നെ ശ്രീകുമാർ മേനോനോടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ കല്യാൺ ജ്വല്ലേഴ്സ് ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയായിരുന്നില്ല. ഇതിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ തൃശൂരിൽ എത്തിെയങ്കിലും മൊഴിയെടുത്തില്ല.
ഗുരുതര ആരോപണങ്ങളാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യർ ഉന്നയിച്ചിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്ന്നു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളുടെ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്.
ഡി.ജി.പിക്ക് മഞ്ജുവാര്യർ നേരിട്ടാണ് പരാതി നൽകിയത്. നിലവിൽ തൃശൂരിൽ ശ്രീകുമാർ മേനോനെതിരെയുള്ള കേസും മഞ്ജു വാര്യരുടെ പരാതിക്ക് അതുമായുള്ള ബന്ധവും പരിഗണിച്ചാണ് അന്വേഷണം തൃശൂരിലേക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.