'മട്ടാഞ്ചേരി' സിനിമ നിരോധിക്കണമെന്ന് ഹരജി

കൊച്ചി: ജയേഷ്​ മൈനാഗപ്പള്ളി സംവിധാനം ചെയ്​ത ‘മട്ടാഞ്ചേരി’ എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. മട്ടാഞ്ചേരിയുടെ യഥാർഥ സാംസ്​കാരം മറച്ചുവെച്ചും വളച്ചൊടിച്ചും ഒരു നാടിനെ അപമാനിക്കുന്ന തരത്തിലുള്ളതാണ്​ സിനിമയെന്ന്​ ചൂണ്ടിക്കാട്ടി ​െകാച്ചി കൂട്ടായ്​മ എന്ന സംഘടനയുടെ പ്രസിഡൻറ്​ ടി. എം റിഫാസാണ്​ ഹരജി നൽകിയിരിക്കുന്നത്​.

ഫുട്​ബാൾ താരം െഎ.എം വിജയനും ലാലും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണിത്​. മട്ടാഞ്ചേരിയെ മയക്കുമരുന്ന്​ മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ്​ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളതെന്ന്​ ഹരജിയിൽ പറയുന്നു. ഇത്​ അവഹേളനപരമാണെന്നും സിനിമ പ്രദർശിപ്പിക്കുന്നത്​ തടയണമെന്നുമാവശ്യപ്പെട്ട്​ പൊതുതാൽപര്യ ഹരജിയാണ്​ സമർപ്പിച്ചിരിക്കുന്നത്​. 

Tags:    
News Summary - Mattancheri Film tobe banned-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.