കൊച്ചി: വിജയ് ചിത്രം മെർസൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും ജനങ്ങളുടെ വികാരമാണ് ചിത്രത്തിലെ സംഭാഷണങ്ങളിലുള്ളെതന്നും തമിഴ്നടനും സംവിധായകനുമായ സമുദ്രക്കനി. ചിത്രത്തിൽ പറയുന്നതെല്ലാം സത്യമായ കാര്യങ്ങളാണ്. ചിത്രത്തെ മതപരമായി ചിത്രീകരിക്കാനുള്ള ശ്രമം ദൗർഭാഗ്യകരമാണ്. സെൻസർ ബോർഡ് പരിശോധനകൾക്ക് ശേഷം തിയറ്ററിലെത്തിയ ചിത്രത്തിൽ വീണ്ടും മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
താൻ സംവിധാനം ചെയ്ത ‘ആകാശ മിഠായി’ ചിത്രത്തിന് മികച്ച പ്രതികരണമാണ്. രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും കുട്ടികൾ നേരിടുന്ന സമ്മർദവും കുട്ടികളുടെ മാനസികാവസ്ഥയുമാണ് ചിത്രത്തിെൻറ പ്രമേയം. കലാഭവൻ ഷാജോൺ, നിർമാതാവ് സുബൈർ, ‘ആകാശ മിഠായി’യിലെ അഭിനേതാക്കളായ നന്ദന, അമിത്ത് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.