ജിദ്ദ: മുസ്തഫ അക്കാദിെൻറ ലോകപ്രശസ്ത സിനിമ ‘ദി മെസേജി’ന് സൗദിയിൽ പ്രദർശനാനുമതി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പറയുന്ന ഇൗ ചലച്ചിത്ര കാവ്യം റിലീസ് ചെയ്ത് നാലുപതിറ്റാണ്ടിന് ശേഷമാണ് സൗദിയിലെത്തുന്നത്. വ്യാഴം രാത്രി വൈകി നടന്ന ജനറൽ കമീഷൻ ഫോർ ഒാഡിയോ വിഷ്വൽ മീഡിയയുടെ പ്രത്യേക സ്ക്രീനിങ്ങിന് ശേഷമാണ് അനുമതി നൽകിയത്. ഇൗദുൽ ഫിത്വ്ർ ദിവസം തലസ്ഥാനത്തെ റിയാദ് പാർക്കിലുള്ള വോക്സ് സിനിമാസ് തിയറ്ററിലാകും ആദ്യ പ്രദർശനം. ഇതിനൊപ്പം സിനിമയുടെ റീ റിലീസ് മേഖലയിലാകെ നടക്കും. സൗദിയിലെ ആദ്യ തിയറ്ററുകളിലൊന്നായ വോക്സിൽ നിലവിൽ രജനീകാന്ത് ചിത്രമായ ‘കാല’ ഉൾപ്പെടെ പ്രദർശിപ്പിച്ച് വരികയാണ്.
1976 ൽ റിലീസ് ചെയ്യുേമ്പാൾ വൻ വിവാദം സൃഷ്ടിച്ച സിനിമക്ക് അനുകൂലമായും പ്രതികൂലമായും വലിയ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. പ്രവാചക ജീവിതവും ഇസ്ലാമിെൻറ തുടക്കകാലവും പരാമർശിക്കുന്ന ചിത്രത്തിൽ പ്രവാചകെൻറ രൂപമോ ശബ്ദമോ വരുന്നില്ല. പ്രവാചകെൻറ അടുത്ത അനുചരനും ബന്ധുവുമായ ഹംസ ബിൻ അബ്ദുൽ മുത്തലിബിെൻറ വേഷത്തിെൻറ ഹോളിവുഡ് താരം ആൻറണി ക്വിൻ ആണ് എത്തുന്നത്. അദ്ദേഹത്തിെൻറ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു അത്. പ്രവാചകെൻറ ദത്തുപുത്രനായ സെയ്ദ് ആയി ബ്രിട്ടീഷ് നടൻ ഡാമിയൻ തോമസും വേഷമിട്ടു. അബൂസുഫ്യാെൻറഭാര്യ ഹിന്ദ് ബിൻത് ഉത്ബയായി എത്തിയത് ഗ്രീക്ക് ഗായികയും അഭിനേത്രിയുമായ െഎറീൻ പാപാസാണ്. നിരവധി അംഗീകാരങ്ങൾ തേടിയെത്തിയ ചിത്രത്തിന് 1977 ലെ ഒാസ്കാറിൽ മികച്ച സംഗീതത്തിനുള്ള നോമിനേഷനും ലഭിച്ചു.
കഴിഞ്ഞവർഷങ്ങളിൽ ആധുനിക സാേങ്കതിക വിദ്യകൾ ഉപയോഗിച്ച് സിനിമയുടെ പ്രിൻറ് പുനരുദ്ധരിക്കാനുള്ള ശ്രമത്തിലായിരുന്നു മുസ്തഫ അക്കാദിെൻറ മകൻ മാലിക് അൽഅക്കാദ്. വർഷങ്ങൾ നീണ്ട കഠിന യത്നത്തിലൂടെ പുതു ഛായ നൽകിയ ചിത്രമാണ് വീണ്ടും റിലീസിനൊരുങ്ങുന്നത്. മാലിക്കിെൻറ ട്രാൻകാസ് ഇൻറർനാഷനലും ദുബൈ ആസ്ഥാനമായ വിതരണ കമ്പനി ഫ്രണ്ട് റോ ഫിലിം എൻറർൈടൻമെൻറും സഹകരിച്ചാണ് ചിത്രത്തിെൻറ റീ റിലീസ് സാധ്യമാക്കിയത്.
സിറിയയിലെ അലെപ്പോയിൽ 1930 ൽ ജനിച്ച മുസ്തഫ അക്കാദിെൻറ മാസ്റ്റർപീസാണ് ‘ദി മെസേജ്’. മൊറോക്കോയിലും ലിബിയയിലും വെച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലിബിയൻ പോരാളി ഉമർ മുഖ്താറിെൻറ കഥ പറയുന്ന ‘ലയൺ ഒാഫ് ദ ഡെസർട്ട്’ ആണ് അദ്ദേഹത്തിെൻറ മറ്റൊരു ശ്രദ്ധേയ ചിത്രം. ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളിലൊന്നായ സലാഹുദ്ദീൻ അയ്യൂബിയെ കുറിച്ച് ഷോൺ കോണറിയെ നായകനാക്കി ബിഗ് ബജറ്റ് സിനിമക്കുള്ള ഒരുക്കത്തിനിെടയായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം. 2005 നവംബർ ഒമ്പതിന് ജോർഡനിലെ അമ്മാൻ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുസ്തഫ അക്കാദും മകൾ റിമയും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.