തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയാണ് നടൻ മ ധുവെന്ന് സാസ്കാരിക മന്ത്രി എ.കെ. ബാലൻ. മധുവിന്റെ 86ാം പിറന്നാൾ ദിനമായ തിങ്കളാഴ്ച അദ്ദേഹ ത്തിന് ആദരമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മധു മധുരം തിരുമധുരം’ പരി പാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 90 വർഷം പിന്നിട്ട മലയാള സിനിമയിൽ നടനായും സംവിധായകനായും നിർമാതാവും സർവോപരി കാരണവരായും കഴിഞ്ഞ 56 വർഷമായി അദ്ദേഹം നമ്മളോടൊപ്പമുണ്ട്.
മലയാള സിനിമയുടെ കൗമാരം തുടങ്ങിയ 60കളിൽ അക്ഷരാർഥത്തിൽ പ്രേക്ഷക മനസ്സിനെ കീഴടക്കിയ അദ്ദേഹം ചലച്ചിത്രചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നു കഴക്കൂട്ടം കിൻഫ്ര പാർക്കിൽ നിർമിച്ച ചലച്ചിത്ര ഗവേഷണകേന്ദ്രത്തിന് അനശ്വരനടൻ സത്യെൻറ പേര് സർക്കാർ നൽകിയതെന്നും മന്ത്രി പറഞ്ഞു. സംവിധായകന്റെ മനസ്സറിയുന്ന നടനാണ് മധുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
പ്രസ് ക്ലബിെൻറ സ്നേഹോപഹാരം മന്ത്രി മധുവിന് സമ്മാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൊന്നാട ചാർത്തി. www.madhutheactor.com വെബ്സൈറ്റിെൻറ ഉദ്ഘാടനം ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. നടൻ മോഹലാലിെൻറ ഉപഹാരം നടൻ പൂജപ്പുര രാധാകൃഷ്ണൻ മധുവിന് കൈമാറി. പ്രസ്ക്ലബ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.