കോഴിക്കോട്: മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷൻ പരാതി നൽകിയ സംഭവ ത്തിൽ പ്രതികരണവുമായി നടൻ ആദിത്യൻ ജയൻ. ലുസിഫർ ഹിറ്റ് ആയപ്പോൾ ചിലർക്ക് ചൊറിച്ചിലുണ്ടായതെന്ന് ആദിത്യൻ ജയൻ ഫേസ്ബ ുക്കിൽ കുറിച്ചു. രാവണപ്രഭു എന്ന സിനിമയിൽ സിദ്ദീഖിന്‍റെ പൊലീസ് കഥാപാത്രത്തെ നടുറോഡിലിട്ട് ചവിട്ടിയപ്പോൾ കേരള പൊലീസ് അസോസിയേഷൻ ഉറങ്ങി പോയിരുന്നോ ന്നും ആദിത്യൻ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ലുസിഫർ ഹിറ്റ് ആയപ്പോൾ ചിലർക്ക് ചൊറിച്ചിൽ. അതാണ് ഇവിടെ തോന്നുന്നത്, പിന്നെ രാവണപ്രഭു എന്ന സിനിമയിൽ സിദ്ദീഖ് എന്ന നടൻ അഭിനയിച്ച പൊലീസ് കഥാപാത്രത്തെ നടു റോഡിൽ ഇട്ടു ചവിട്ടിയപ്പോൾ കേരള പൊലീസ് അസോസിയേഷൻ ഉറങ്ങി പോയിരുന്നോ???? ലാലേട്ടനെ ഇഷ്ടപെടുന്നവർ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും അവരുടെ ആവേശം കുറക്കാൻ ആർക്കും പറ്റില്ല, മോഹൻലാൽ എന്ന വ്യക്തി അല്ല പൊലീസിനെ ചവിട്ടി നിർത്തിയത് അതിലെ കഥാപാത്രമാണ്.
പിന്നെ ഒരു തെറ്റ് കണ്ടാൽ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തിൽ, അത് വളരെ ഭംഗിയായി ഒരു ഡയറക്ടർ എന്ന നിലയിൽ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു. സത്യത്തിൽ ഇവരിൽ ആരെയാണ് ലക്ഷ്യം വെച്ചത് ലാലേട്ടനെ അല്ല അത് ഇവിടെ കേരളത്തിൽ നടക്കില്ല. അങ്ങനെ എങ്കിൽ ഇവിടെ ഈ ഇവിടെ ഇന്ത്യ മഹാരാജ്യത്തു എത്രയോ സിനിമകൾ എത്രയോ ഭാഷകളിൽ പലതരം ആശയങ്ങളിൽ ഇറങ്ങുന്നുണ്ട്. അതിന്‍റെ ഒകെ പിന്നാലെ പോയാൽ എത്ര നടീ നടന്മാർക്കെതിരെ കേസ് കൊടുക്കും.
ആരാണ് ഇതിന്‍റെ പിന്നിൽ, ഒരു നല്ല സിനിമ ജനങ്ങൾ ഏറ്റെടുത്തു അതിന്‍റെ വേദനയാണ് ഈ കാട്ടുന്നത്, എനിക് ഇപ്പോൾ ഓർമ വരുന്നത് സ്ഫടികം ഇറങ്ങിയപ്പോഴും ഇതുപോലെ കുറെ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു..... കഷ്ടമാണ് വളരെ കഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.