കോഴിക്കോട്: േകരളത്തിൽ ജീവിക്കുേമ്പാൾ കുട്ടികൾക്കു വേണ്ടിയാണ് ഏറെ ചെയ്യാനുള്ളതെന്ന് നടൻ മോഹൻലാൽ. കുട്ടികൾ ശാരീരികമായും മാനസികമായും ഏറെ പീഡനങ്ങളനുഭവിക്കുന്നത് സങ്കടകരമാണെന്നും ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന ബ്ലോഗിലെ പുതിയ കുറിപ്പിൽ മോഹൻലാൽ അഭിപ്രായപ്പെട്ടു.
പണ്ട് ശിക്ഷിക്കാൻ ചൂരലായിരുന്നെങ്കിൽ ഇന്ന് ഇടിമുറിയായെന്നും കുട്ടികെള ഗുണദോഷിക്കൽ എഴുതിത്തള്ളലായി മാറിെയന്നും ലാൽ അഭിപ്രായപ്പെട്ടു. ‘‘മൂന്നും ആറും വയസ്സുള്ള കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു. അതിെൻറ സമ്മർദം താങ്ങാനാകാതെ അവർ തകർന്നുപോവുന്നു. ചിലർ ആത്ഹത്യ ചെയ്യുന്നു. ഇതെന്തൊരു ലോകമാണ്?’’ മോഹൻലാൽ ചോദിക്കുന്നു.
കുടുംബ പ്രശ്നങ്ങളും പഠനപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം മുമ്പുണ്ടായിരുന്നെങ്കിലും അന്നൊന്നും കുട്ടികൾ സ്വയം ജീവനൊടുക്കിയില്ലെന്ന് താരം ചൂണ്ടിക്കാട്ടി. അധ്യാപകർ അടിച്ചതിനും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും അന്നാരും ആത്മഹത്യ ചെയ്തിരുന്നുമില്ല. കുട്ടികളെ പലതരത്തിൽ പീഡിപ്പിക്കുന്ന അച്ഛനും അമ്മാവനും സഹോദരനുമെല്ലാം എത്രയുംവേഗം കഠിന ശിക്ഷ നൽകണം. പീഡിപ്പിച്ചവരെ കുട്ടികൾ തന്നെ ചൂണ്ടിക്കാട്ടണം.
അതേസമയം, പീഡിപ്പിക്കപ്പെട്ടുവെന്ന് പറയാൻപോലുമാവാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളുടെ മുഖം തെൻറയുള്ളിൽ നിറയുന്നുണ്ടെന്ന് മോഹൻലാൽ എഴുതി. അവരെ ആരാണ് രക്ഷിക്കുകെയന്നതിന് ഉത്തരമില്ലെന്നു പറഞ്ഞാണ് സൂപ്പർ താരം ബ്ലോഗെഴുത്ത് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.