മോഹന്‍ലാല്‍ മൃതസഞ്ജീവനി ഗുഡ് വില്‍ അംബാസഡർ

തിരുവനന്തപുരം: ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസഡറാവും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും  ഒപ്പുവെച്ചു.

മസ്തിഷ്കമരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (മൃതസഞ്ജീവനി പദ്ധതി) 2012ലാണ് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാറിന്‍റെ  മേല്‍നോട്ടത്തോടെ സ്വകാര്യ പങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.

കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ട് തള്ളി നീക്കാനാവാത്ത ആയിരക്കണക്കിനു പേര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അവയവമാറ്റ ശസ്ത്രക്രിയക്ക് അവസരം ഒരുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. "ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്സ്" എന്ന  മുദ്രാവാക്യത്തോടെ നടത്തുന്ന പദ്ധതി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാണ്.

 

 

Tags:    
News Summary - mohanlal mrithasanjeevani goodwill ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.