കോഴിക്കോട്: മമ്മൂട്ടി തെൻറ സുഹൃത്തും സഹോദരനും ജീവിതത്തിെൻറ ഭാഗവുമാണെന്ന് എം.ടി. വാസുദേവൻ നായർ. പി.വി. സാമി മെേമ്മാറിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് ടാഗോർ ഹാളിലെ ചടങ്ങിൽ നടൻ മമ്മൂട്ടിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയോട് തനിക്ക് സ്നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാർഡ് നൽകാൻ തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും എം.ടി വ്യക്തമാക്കി. വികാരഭരിതനായി സംസാരിച്ച എം.ടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു.
എം.ടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടിയും പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവർത്തന മേഖലയില്ല. സിനിമയാണ് തെൻറ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഇൗ അവാർഡെന്ന് എല്ലാവരും ഒാർമപ്പെടുത്തുന്നുണ്ട്. അതിനാൽ, േസവന മേഖലകളിൽ പ്രവർത്തിക്കുേമ്പാൾ കുറെക്കൂടി ജാഗ്രത പുലർത്താൻ ശ്രമിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരൻ ഹാരാർപ്പണം നടത്തി. എം.പി. വീരേന്ദ്രകുമാർ എം.പി അധ്യക്ഷത വഹിച്ചു. വയലാർ രവി എം.പി, സംവിധായകൻ സത്യൻ അന്തിക്കാട്, മലബാർ ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് ശ്യാം സുന്ദർ ഏറാടി, പി.കെ ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദ്, പി.വി. നിധീഷ് എന്നിവർ സംസാരിച്ചു. പി.വി. ചന്ദ്രൻ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറഞ്ഞു.
ചടങ്ങിന് മുന്നോടിയായി ‘ഇന്ത്യ നിക്ഷേപക സൗഹൃദേമാ’ എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുൻ െഎ.ടി ഉപദേശകൻ ജോസഫ് സി. മാത്യു സെമിനാർ അവതരിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേഷ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ എന്നിവർ സംവാദത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.