വടകര: നിര്‍മാല്യം പോലൊരു സിനിമ ഇന്ന് എടുക്കാന്‍ കഴിയില്ളെന്ന് അനുഗൃഹീത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. ചെറിയ ചിന്തകള്‍ പങ്കുവെക്കുന്നവര്‍വരെ കൊല്ലപ്പെടുന്ന കാലമാണിത്. കുറച്ചുകാലം കൂടി ജീവിക്കണമെന്നുണ്ട്. അതിനാല്‍ അത്തരം ചിന്തകള്‍ക്കൊന്നും ഞാനില്ല -എം.ടി വ്യക്തമാക്കി. മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടി.യുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്‍െറ ഭാഗമായ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാപാത്രങ്ങളില്‍ പലരും കാത്തിരിപ്പുകാരാണെങ്കിലും ഞാനാരെയും കാത്തിരിക്കുന്നില്ളെന്ന് എം.ടി. ചൂണ്ടിക്കാട്ടി. പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും എഴുത്തിനോളം ആസ്വദിച്ച ഒന്ന് വേറെയില്ല. അത്, കഥയോ, നോവലോ, ലേഖനമോ ആവാം. കുട്ടിക്കാലത്ത് കവിതയെഴുതി. പിന്നീട് അത്, നന്നായില്ളെന്ന് തോന്നി.
യാദൃച്ഛികമായാണ് പാട്ടെഴുതിയത്. അതില്‍ അഭിമാനിക്കുന്നില്ല എന്നാല്‍, ലജ്ജിക്കുന്നുമില്ല. നൈനിറ്റാളില്‍ മൂന്നുമാസത്തോളം താമസിച്ചിരുന്നു. അതാണ്, മഞ്ഞ് എന്ന നോവലിന്‍െറ പശ്ചാത്തലമായത്. കേട്ടറിഞ്ഞ അനുഭവങ്ങളും മറ്റും കുറിച്ചുവെക്കും. പിന്നീടത് നോക്കുമ്പോള്‍ ഇതില്‍ കഥയുണ്ടെന്ന് തോന്നും. നാലുകെട്ടിലെ അപ്പുണ്ണിയും കാലത്തിലെ സേതുവും താന്‍ തന്നെയാണെന്ന നിരീക്ഷണം പലരും നടത്തിയിട്ടുണ്ട്. എന്നാലിതെല്ലാം സാങ്കല്‍പിക കഥാപാത്രമാണ്. നമ്മുടെ ഭാഷക്കും സാഹിത്യത്തിനുമായി ജീവിത ദുരിതങ്ങള്‍ക്കിടയില്‍ സമയം കണ്ടത്തെിയവരാണ് നമ്മുടെ പൂര്‍വികന്മാര്‍. അവരുടെ ഓര്‍മകള്‍ എന്നും ഊര്‍ജമാണ്. കേശവദേവ്, പി. കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ എന്നിങ്ങനെ നിരവധി പേരുണ്ട് നമുക്ക് മുമ്പില്‍ ഉദാഹരണമായി.
തന്‍െറ നോവലായ ‘രണ്ടാംമൂഴം’ സിനിമയാകുകയാണെന്നും എം.ടി അറിയിച്ചു. അതിനായുള്ള തന്‍െറ ജോലികള്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എം.ടി.യുടെ ‘കാഥികന്‍െറ പണിപ്പുര’ എന്ന പുസ്തകം തനിക്കെന്നും വേദപുസ്തകമായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. കലുഷിതമായ കാലത്ത് അഭിജാതമായ മൗനം കൊണ്ട് എഴുത്തുകാരന് പ്രതികരിക്കാമെന്ന് എം.ടി. തെളിയിച്ചതായും ജയകുമാര്‍ പറഞ്ഞു. എം.ടി. ആരെയും മുമ്പിലും പിമ്പിലും നടക്കാന്‍ അനുവദിച്ചിട്ടില്ളെന്നും എല്ലാവരെയും ഒപ്പം നടത്തുകയായിരുന്നുവെന്നും എം.ടി.ക്ക് ഉപഹാര സമര്‍പ്പണം നടത്തിയശേഷം സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു.
താനുള്‍പ്പെടെയുള്ള നിരവധി എഴുത്തുകാരെ മലയാളത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന പത്രാധിപരായിരുന്നു എം.ടിയെന്നും മുകുന്ദന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.