മനുഷ്യനെക്കാൾ വില പശുവിന്​ -നസീറുദ്ദീൻ ഷാ

മുംബൈ: പൊലീസ്​ ഉദ്യോഗസ്​ഥ​​​െൻറ ജീവനെക്കാൾ പശുവി‍​​െൻറ ജീവന്​ വിലകൽപിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ത​​​െൻറ മക്കളുടെ ഭാവിയിൽ​ ആശങ്കയുണ്ടെന്ന്​ വിഖ്യാത നടൻ നസീറുദ്ദിൻ ഷാ.

ത​​​െൻറ മക്കൾക്ക്​ മത വിദ്യാഭ്യാസം നൽകിയിട്ടില്ല. താൻ കുട്ടിക്കാലത്ത്​ പഠിച്ചതേയുള്ളൂ. ഭാര്യ രത്​ന സ്വതന്ത്ര ചിന്താഗതിയുള്ള കുടുംബത്തിൽനിന്നാണ്​. അവർക്കും മതമില്ല. നാളെ മക്കളെ ആൾക്കൂട്ടം വളഞ്ഞ്​ അവരുടെ മതമേതെന്ന്​ ചോദിച്ചാൽ അവർക്ക്​ ഉത്തരമുണ്ടാകില്ല. വിഷം നാടാകെ പരന്നു കഴിഞ്ഞു. ഇനി ‘ജിന്നി’നെ കുപ്പിയിൽ തിരിച്ചു കയറ്റാനാകില്ല. നിയമം കൈയിലെടുക്കുന്നവർക്ക്​ പൂർണ സംരക്ഷണമാണ്​ നൽകുന്നത്​. അടുത്തകാലത്തൊന്നും നേ​െരയാവില്ല. അത്രകണ്ട്​ വ്യാപിച്ചിട്ടുണ്ട്​.

ഗോവധം ആരോപിച്ചുള്ള ബുലന്ദ്ശഹർ സംഘർഷത്തിനിടെ പൊലീസ്​ ഉദ്യോഗസ്​ഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്​ ‘കാർവാനെ മുഹബ്ബത്ത്​ ഇന്ത്യ’യുമായി വിഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Naseeruddin Shah on Bulandshahr violence: Cow’s death more significant than death of police officer- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.