സലാല: ഇത് സ്വപ്നമോ യാഥാർഥ്യമോ എന്ന് തനിക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി സുരഭി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സലാലയിൽ തണൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു സുരഭിയും വിനോദ് കോവൂരും. എയർ പോർട്ടിൽ സ്വീകരിക്കാനെത്തിയവരാണ് ദേശീയ അവാർഡ് ലഭിച്ച വിവരം സുരഭിയെ അറിയിച്ചത്.
അവാർഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ അവാർഡ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നത് പോലും ഒാർത്തിരുന്നില്ല. ചെറിയ ചെറിയ വേഷങ്ങൾ മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ആദ്യത്തെ മുഴുനീള കഥാപാത്രമാണ് മിന്നാമിനുങ്ങിലേത്. ഇതിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണമോയെന്ന് ശങ്കിച്ചുനിന്നിരുന്നു. അപ്പോഴും വിനോദ് കോവൂർ അടക്കം സുഹൃത്തുക്കളാണ് കരുത്ത് പകർന്നത്.
ചിത്രീകരണം തുടങ്ങുംമുേമ്പ തിരക്കഥാകൃത്ത് മനോജ് തിരക്കഥ അയച്ചു തന്നിരുന്നു. തിരക്കഥ വായിച്ച ശേഷം അഭിനയിക്കാൻ ചെന്ന ആദ്യത്തെ സിനിമക്ക് തന്നെ സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ട്. എം.80 മൂസയിലെ പാത്തുവിനാണോ അവാർഡ് കിട്ടിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. സുരഭി എന്ന പേരിനേക്കാൾ മലയാളിക്ക് സുപരിചം പാത്തു എന്ന കഥാപാത്രത്തെയാണെന്നും സുരഭി പറഞ്ഞു.
മിന്നാമിനുങ്ങിെൻറ അണിയറ പ്രവർത്തകരായ മനോജ്, അനിൽ തോമസ്, ഔസേപ്പച്ചൻ തുടങ്ങിയവരോടൊക്കെ നന്ദിയുണ്ടെന്നും സുരഭി പറഞ്ഞു. അവാർഡുകൾ ലഭിച്ച സ്ഥിതിക്ക് ചെറിയ ചെറിയ വേഷങ്ങളിലേക്ക് ഇനി പരിഗണിക്കാതിരിക്കുമോയെന്ന പേടിയുണ്ടെന്നും ചെറുചിരിയോടെ സുരഭി പറഞ്ഞു. അവാർഡ് ലഭിച്ച സ്ഥിതിക്ക് സെലക്ടീവ് ആകാനും നായിക നടിയായി മാത്രമേ അഭിനയിക്കൂ എന്ന വാശി പുലർത്താനും ഒന്നും ഉദ്ദേശ്യമില്ല. ഏത് വേഷമായാലും അതിെൻറ വൃത്തിക്ക് ചെയ്യാൻ സാധിക്കണമെന്ന ആഗ്രഹമാണ് ഉള്ളതെന്നും സുരഭി പറഞ്ഞു.
സംസ്ഥാന അവാർഡിൽ ജൂറി പരാർശത്തിൽ ഒതുക്കിയപ്പോൾ ദേശിയ അവാർഡ് നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ വിനോദ് കോവൂരും പറഞ്ഞു. തണൽ സലാലയുടെ സ്നേഹ സായാഹ്നത്തിലെ പരിപാടിക്ക് ശേഷം ഏപ്രിൽ എട്ടിന് രാത്രി നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.