വിവാദമായതിനെ തുടർന്ന് തന്‍റെ ആത്കഥ 'ആൻ ഒാർഡിനറി ലൈഫ്: എ മൊമോയിർ' പിൻവലിക്കുന്നുവെന്ന് നടൻ നവാസുദ്ദീൻ സിദ്ദീഖി. പുസ്തകത്തിലെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പുസ്തകത്തിൽ മുൻ പെൺ സുഹൃത്തുക്കളെ കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദമായത്. ഇതിനെ എതിർത്ത് പുസ്തകത്തിൽ പരാമർശിക്കുന്ന നിഹാരിക സിങ്ങും സുനിത രാജ്വറും രംഗത്തെത്തിയിരുന്നു. പുസ്കം വിറ്റഴിക്കാൻ നവാസുദ്ദീൻ സിദ്ദീഖി കള്ളങ്ങളാണ് എഴുതിയതെന്ന് ഇവർ പ്രതികരിച്ചിരുന്നു. അതിനിടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഗൗതം ഗുലാതിയാണ് സിദ്ദീഖിക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയിരുന്നു. സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി.
2009ല്‍ 'മിസ് ലവ്‌ലി'യുടെ ഷൂട്ടിങ് സമയത്ത് നവാസുമായി തനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പുസ്തകം വിറ്റഴിക്കുന്നതിനായി ഒരു സ്ത്രീയെ അപമാനിക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജീവിതം പുസ്തകത്തിലെഴുതിയതെന്നും പെൺ സുഹൃത്ത് നീഹാരിക സിങ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.