തിരുവനന്തപുരം: ആണഹങ്കാരികൾ വാഴുന്ന മലയാള സിനിമ ഇനി മുതൽ കാണിെല്ലന്ന് പ്രഖ്യാപിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. നടി ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതികരിക്കാൻ തയാറാകാത്ത താരസംഘടന അമ്മയുടെ നിലപാടിനെയും വാർത്താ സമ്മേളനത്തിനിടെ ഭാരവാഹികെളടുത്ത നിലപാടിനെയും വിമർശിച്ചുകൊണ്ടാണ് പ്രഖ്യാപനം.
തെൻറ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ അനുവദിക്കില്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത് കൊണ്ട് മലയാള സിനിമക്ക് ഒന്നും സംഭവിക്കില്ലെങ്കിലും ആത്മാഭിമാനം മുന്‍നിര്‍ത്തിയാണ് തീരുമാനം. സിനിമാ താരങ്ങളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിന് സാധിക്കട്ടെ എന്നും കുറിപ്പില്‍ ആശംസിക്കുന്നു.
ഫേസ്ബുക്ക് പോസ്റിെൻറ പൂർണ രൂപം:
എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ല.അതുകൊണ്ടു മലയാള സിനിമയ്ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം.പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ..ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂ..കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം. ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്..ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ് ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ല.
എസ്. ശാരദക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.