കൊച്ചി: സിനിമാ ലൊക്കേഷനിൽ അപമാനത്തിനും ഭീഷണിക്കും ഇരയായ സംഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് വനിതാ കമ്മിഷനെ സമീപിച്ചു. െഎ.ജി അടക്കം ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവർ വനിതാ കമ്മിഷനെയും കൂടാതെ മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകിയത്. ഇടപ്പള്ളി സ്വദേശിനിയായ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് കുമളിയിലെ വില്ലയിൽ അതിക്രമത്തിന് ഇരയായത്.
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിൽ നായിക നിത്യ മേനോെൻറ മേക്കപ്പ് ആർട്ടിസ്റ്റായി കുമളിയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഇവർക്ക് മോശമായ അനുഭവം ഉണ്ടായത്. താമസിച്ചിരുന്ന മുറിയിൽ നിന്ന് ഇവരുടെ വിലപ്പുള്ള മേക്കപ്പ് സാധനങ്ങൾ അപഹരിച്ചു. അടുത്ത ദിവസം മുറിയിലെത്തിയപ്പോൾ അക്രമികൾ അതിക്രമത്തിനും മുതിർന്നു. വിവരം അറിഞ്ഞ് പൊലിസ് എത്തിയെങ്കിലും ഇവരെ പൊലിസിനോട് പരാതി പറയാൻ അവസരം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
രാത്രിയിൽ തന്നെ കാറിൽ കയറ്റി എറണാകുളത്ത് എത്തിക്കുകയും ചെയ്തു. സിനിമാ പ്രവർത്തകർ തനിക്ക് സംരക്ഷണം നൽകിയില്ലെന്ന് മാത്രമല്ല, താമസസ്ഥലത്ത് നടന്ന അതിക്രമത്തിന് പിന്നിൽ പ്രൊഡക്ഷൻ കൺട്രോളറുടെ ഗൂഠാലോന സംശയിക്കുന്നതായും ഇവർ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റ് ഹോട്ടലിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാൽ ഇവരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇതിനോട് സിനിമാ പ്രവർത്തകർ പ്രതികരിച്ചത്. തനിക്ക് നേരെ ക്രൂരമായ അതിക്രമം ഉണ്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലിസിെൻറ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ[ വനിതാ കമ്മിഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.