ബിഹാറിൽ പത്മാവതി പ്രദർശിപ്പിക്കില്ല -നിതീഷ് കുമാർ

ന്യൂഡൽഹി: പെതുപ്രവർത്തകർ അഭിപ്രായങ്ങൾ പറയുന്നത് വിലക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പത്മാവതിയെ എതിർത്ത്  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പത്മാവതിക്കെതിരെ വിവിധ കോണിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അതുവരെ ചിത്രം ബിഹാറിൽ പ്രദർശിപ്പിക്കില്ലെന്ന് നിതീഷ് വ്യക്തമാക്കി. 

ബിഹാർ സാംസ്കാരിക വകുപ്പ് മന്ത്രി ക്രിഷ്ണകുമാർ റിഷിയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. ചിത്രത്തിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാതെ സിനിമ പ്രദർശിപ്പിക്കിെല്ലന്ന് അദ്ദേഹം പറഞ്ഞു. 

ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവരും പൊതു പ്രവർത്തകരും പത്മാവതിയെ കുറിച്ച് അഭിപ്രായങ്ങൾ പറയരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചിത്രത്തിനെതിരെ പരാമർശങ്ങൾ നടത്തിയ മുഖ്യമന്ത്രിമാർക്കുള്ള തിരിച്ചടി കൂടിയായിരുന്നു സുപ്രീംകോടതി പരാമർശം. അതിനിടെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. 


 

Tags:    
News Summary - Nitish Kumar says won’t show film in Bihar till Bhansali clarifies-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.